കലാലയം എഴുത്തുശാല സമാപിച്ചു

Posted on: November 24, 2015 5:23 am | Last updated: November 24, 2015 at 12:23 am
SHARE

കോഴിക്കോട് : എസ് എസ് എഫ് സാംസ്‌കാരിക വിഭാഗമായ കലാലയം പുതുനിര എഴുത്തുകാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച എഴുത്തുശാല സമാപിച്ചു. രണ്ടുദിനങ്ങളിലായി പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ കവി ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് സ്വാദിഖ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ കല്‍പറ്റ നാരായണന്‍, ഡോ. കെ വി തോമസ്, കാസിം ഇരിക്കൂര്‍, കുഞ്ഞാമു, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, മുഹമ്മദ് അനീസ് ക്ലാസെടുത്തു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് ശറഫുദ്ദീന്‍, ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല സംബന്ധിച്ചു.