രാജ്യത്ത് അരക്ഷിതാവസ്ഥയെന്ന് സിനിമാതാരം അമീര്‍ഖാന്‍

Posted on: November 23, 2015 10:11 pm | Last updated: November 24, 2015 at 11:12 am

aamir-khanന്യൂഡല്‍ഹി: രാജ്യത്ത് അരക്ഷിതാവസ്ഥയെന്ന് സിനിമാതാരം അമീര്‍ഖാന്‍. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല.

ചില അനിഷ്ട സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന് ഭാര്യ കിരണ്‍ റാവു അഭിപ്രായപ്പെട്ടിരുന്നു. പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയുള്ള പ്രതിഷേധത്തെ താന്‍ പിന്തുണയ്ക്കുന്നതായും ആമിര്‍ ഖാന്‍. വ്യക്തി എന്ന നിലയിലും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും നടുക്കമുണ്ടാകുന്ന നിരവധി സംഭവങ്ങള്‍ വാര്‍ത്തകളിലൂടെ അറിയുന്നു. ഇക്കാര്യം നിഷേധിക്കുന്നില്ല. രാംനാഥ് ഗോയങ്ക മാധ്യമപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാര്യ കിരണ്‍ റാവു മക്കളെയും കുടുംബത്തെയും ഓര്‍ത്തുള്ള ആശങ്കയിലാണ് രാജ്യം വിടാമെന്ന് പറഞ്ഞത്. രാജ്യത്തെ സാമൂഹ്യാന്തരീക്ഷം അസ്വസ്ഥമാകുന്നത് അവരെയും ബാധിച്ചതില്‍ നിന്നാണ് ഇത്തരമൊരു ആലോചന ഉണ്ടായത്. വാര്‍ത്തകള്‍ അവരെ ഭയപ്പെടുത്തുന്നു. തങ്ങളെ അടുത്ത അഞ്ച് വര്‍ഷം പരിപാലിക്കുമെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഓരോ ആളുകളെയും തെരഞ്ഞെടുക്കുന്നതെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.