കൊല്ലത്ത് രണ്ട് അയല്‍ കുടുംബങ്ങളിലെ ആറുപേര്‍ മരിച്ച നിലയില്‍

Posted on: November 22, 2015 2:58 pm | Last updated: November 22, 2015 at 4:08 pm

KOLLAM-കൊല്ലം: പറവൂരില്‍ രണ്ടു കുടുംബങ്ങളിലെ ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പൊളത്തറ സ്വദേശി അര്‍ച്ചന മക്കളായ അനു, പൊന്നു എന്നിവരും ഇവരുടെ അയല്‍വീട്ടിലെ രതീഷ്, ഭാര്യ ശരണ്യ, മകന്‍ യദുകൃഷ്ണന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അര്‍ച്ചനയും മക്കളും മരിച്ചതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ ആളുകള്‍ എത്തിത്തുടങ്ങുമ്പോഴായിരുന്നു അടുത്ത വീട്ടിലും മരണം സംഭവിച്ചതായി അറിഞ്ഞത്. ഇന്നലെ ഇരു കുടുംബങ്ങളിലുള്ളവരേയും കണ്ടിരുന്നതായി സമീപ വാസികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ALSO READ  എന്തൊരു ഭാഗ്യം!; തലനാരിഴക്ക് രക്ഷപ്പെട്ട് കാല്‍നട യാത്രക്കാരന്‍