പോലീസിനെ കയ്യേറ്റം ചെയ്ത രണ്ട് പ്രതികള്‍ കൂടി പിടിലായി

Posted on: November 19, 2015 5:09 pm | Last updated: November 19, 2015 at 5:09 pm
SHARE

പേരാമ്പ്ര: സംസ്ഥാന പാതയില്‍ പേരാമ്പ്ര പഴയ പെട്രോള്‍ പമ്പിനടുത്ത് ഗതാഗത നിയമ ലംഘനം തടയാന്‍ ശ്രമിച്ച പോലീസിനെ കയ്യേറ്റം ചെയ്യുകയും, ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ട് പേര്‍ കൂടി പിടിയിലായി. ഒരാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൈതക്കല്‍ സ്വദേശി അഭിലാഷ് (25) കക്കാട് സ്വദേശി അജേഷ് (26) എന്നിവരെയാണ് പേരാമ്പ്ര എസ്‌ഐ സി. റഹീം അറസ്റ്റ് ചെയ്തത്. കക്കാട് സ്വദേശിയും ഗുഡ്‌സ് ഓട്ടോ െ്രെഡവറുമായ റശീദ് (33) കഴിഞ്ഞ ദിവസം സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായിരുന്നു. കഴിഞ്ഞ 28 നാണ് പേരാമ്പ്ര സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിജേഷി (33)നു നേരെ അതിക്രമമുണ്ടായത്. സംസ്ഥാന പാതയില്‍ പഴയ പെട്രോള്‍പമ്പിന് സമീപം റോഡ് ഗതാഗതംുതടസ്സപ്പെടുന്ന നിലയില്‍ ഓട്ടോ നിര്‍ത്തിയത് കണ്ട ബിജേഷ് വാഹനം സൈഡിലേക്ക് മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടതാണ് കയ്യേറ്റത്തിന് കാരണമെന്ന് ബിജേഷ് പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here