Connect with us

Kasargod

ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് സാങ്കേതികപ്രശ്‌നങ്ങളെ ചൊല്ലി ഒരുമണിക്കൂറോളം തടസ്സപ്പെട്ടു

Published

|

Last Updated

സുല്‍ത്താന്‍ ബത്തരി: മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് സാങ്കേതികപ്രശ്‌നങ്ങളെ ചൊല്ലി ഒരുമണിക്കൂറോളം തടസ്സപ്പെട്ടു.
തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കാതെയാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ആര്‍ ഒ എത്തിയതെന്ന് യു ഡി എഫ് ്അംഗങ്ങളും എന്നാല്‍ ഇത്തരകാര്യങ്ങള്‍ കോടതിയിലാണ് ചോദ്യം ചെയ്യേണ്ടതെന്ന് എല്‍ ഡി എഫും ഉന്നയിച്ചതാണ് വോട്ടെടുപ്പ് വൈകാന്‍ കാരണമായത്.തിരഞ്ഞെടുപ്പ് വരണാധികാരിയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യു ഡി എഫ്്. സുല്‍ത്താന്‍ബത്തേരി മുന്‍സിലിപ്പാലിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക്്് റിട്ടേണിംഗ് ഓഫീസര്‍ കടക്കുന്നതിനിനടെ യു ഡി എഫ്്് മുന്‌സിപ്പാലിറ്റി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എന്‍ എം വിജയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനുള്ള നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചില്ലെന്ന കാരണം ചൂണ്ടികാണിക്കുകയും ഇതിനെ ചൊല്ലിയാണ് തിരഞ്ഞെടുപ്പ് ഒരുമണിക്കൂല്‍ വൈകിയത്.മുന്നണി കക്ഷിബന്ധം തെളിയിക്കുന്ന ഫോം രണ്ട് കൗണ്‍സിലരുടെ സത്യപ്രതിജ്ഞക്ക് ശേഷം ഒപ്പിട്ടുവാങ്ങുന്ന രജിസ്റ്ററില്‍ സൂക്ഷിച്ചില്ലെന്ന ആരോപണമാണ് യു ഡി എഫ് ഉന്നയിച്ചത്.
ഇത്്് ആര്‍ ഒയുടെ തികഞ്ഞ അലംഭാവമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തല്ലന്നും കോടതിിലാണ് ചോദ്യം ചെയ്യേണ്ടതെന്നും എല്‍ ഡി എഫും വാദിച്ചു.ഇതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു.പിന്നീട് വി്പ്പ് നല്‍കുന്നതുമായി ബന്ധപെട്ടും തര്‍ക്കം വന്നു.മുന്നണി സംവിധാനത്തില്‍ വിപ്പ്് നല്‍കുന്നതിനെ എല്‍ ഡി എഫ്്് ചോദ്യം ചെയ്തതും തര്‍ക്കത്തിന് കാരണമായി.പിന്നീട് ഇതുസംബന്ധിച്ചെല്ലാം ജില്ലാവരണാധികാരിയുമായി ചര്‍ച്ചചെയ്തു തീരുമാനം അറിയിക്കാമെന്ന് ആര്‍ ഒ പറഞ്ഞ് തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്നതോടെയാണ് തിരഞ്ഞെടുപ്പുമായി ബന്ധപെട്ട അനശ്ചിതത്വം മാറിയത്.

Latest