അപകടകാരികളായ നായകളെ കൊല്ലാം: സുപ്രീംകോടതി

Posted on: November 18, 2015 1:59 pm | Last updated: November 18, 2015 at 2:25 pm

stray-dogsന്യൂഡല്‍ഹി: പേപ്പട്ടികളേയും അപകടകാരികളായ നായകളേയും കൊല്ലാമെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ നിയമങ്ങള്‍ അനുസരിച്ച് ഇവയെ കൊല്ലുന്നതില്‍ തെറ്റില്ല. തെരുവ് നായകളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റേതുള്‍പ്പെടെ നിരവധി കേസുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.

കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു.