Connect with us

Kerala

ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ ഭാര്യ കൂറുമാറി

Published

|

Last Updated

തൃശൂര്‍: ചനേദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറി. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി അമല്‍ മാറ്റിപ്പറഞ്ഞു. കേസിലെ 11ാം സാക്ഷിയാണ് അമല്‍. നിസാം ചന്ദ്രബോസിനെ മര്‍ദിച്ച് കാറില്‍ കയറ്റുന്നത് കണ്ടെന്ന മൊഴിയാണ് മാറ്റിയത്. ചദ്രബോസിന് പരിക്കേറ്റത് വാഹനാപകടത്തിലാണെന്ന് അമല്‍ മൊഴിമാറ്റി.

ചന്ദ്രബോസിനെ കൊലപ്പെടുത്താന്‍ അമല്‍ കൂട്ടുനിന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അമലിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല.

Latest