ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി: വിരമിച്ച സൈനികര്‍ മെഡലുകള്‍ തിരിച്ചു നല്‍കുന്നു

Posted on: November 11, 2015 12:12 am | Last updated: November 11, 2015 at 12:12 am
SHARE

benefits-one-rank-one-pensionന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കൃത്യമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിമുക്തഭടന്മാര്‍ മെഡല്‍ വാപ്പസി സമരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടക്കം കുറിച്ചു. പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി നടത്തുന്ന രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായിട്ടാണ് സൈനികര്‍ സേനാ മെഡലുകള്‍ തിരിച്ചുനല്‍കി പ്രതിഷേധിക്കുന്നത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നുവെങ്കിലും ആവശ്യം പൂര്‍ണമായി അംഗീകരികരിച്ചില്ലെന്ന് കാണിച്ച് വിമുക്ത ഭടന്‍മാരുടെ സംഘടന തള്ളിക്കള്ളിക്കളഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടി ഒരുപാടു കാലം സേവനം ചെയ്ത തങ്ങള്‍ സര്‍ക്കാറിന് ബാധ്യതയാണെങ്കില്‍ രാജ്യം തങ്ങളുടെ സേവനത്തിന് നല്‍കിയ ഈ മെഡലുകള്‍ തങ്ങള്‍ക്കും അധിക ഭാരമാണെന്ന് അവര്‍ പറഞ്ഞു. ലക്ഷ്യം കാണുന്നതുവരെ സമരം തുടരുമെന്നും സൈനികര്‍ അറിയിച്ചു. കൂടാതെ ജന്ദര്‍മന്ദറില്‍ നടക്കുന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്നും സമരത്തിലുള്ള സൈനികര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here