ഡല്‍ഹി ഇമാമിന്റെ മകന്‍ വിവാഹം ചെയ്തത് ഹിന്ദു സമുദായത്തില്‍ നിന്ന്

Posted on: November 11, 2015 12:11 am | Last updated: November 11, 2015 at 12:11 am
SHARE

a1ന്യൂഡല്‍ഹി: ഡല്‍ഹി ജുമാമസ്ജിദ് ഇമാം സയ്യിദ് അഹ്മദ് ബുഖാരിയുടെ മകന്‍ വിവാഹം ചെയ്തത് ഹിന്ദു സമുദായത്തിലെ യുവതിയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവതിയെയാണ് ബുഖാരിയുടെ മകന്‍ ശബാന്‍ വിവാഹം ചെയ്തതെന്ന് ദൈനിക ജാഗരണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജുമാമസ്ജിദില്‍ ഒരു ഞായറാഴ്ച വൈകുന്നേരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഹിന്ദു സമുദായത്തില്‍ നിന്ന് മകന്‍ വിവാഹം ചെയ്യുന്നത് ആദ്യഘട്ടത്തില്‍ ഡല്‍ഹി ഇമാം എതിര്‍ത്തിരുന്നുവെങ്കിലും ഇസ്‌ലാമിലേക്ക് മാറാമെന്ന പെണ്‍കുട്ടിയുടെ ഉറപ്പില്‍ അദ്ദേഹം ഒടുവില്‍ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഇസ്‌ലാം സ്വീകരിച്ച ശേഷം അവര്‍ മതപഠനം നടത്തിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് അഹ്മദ് ബുഖാരിയുടെ പിന്‍ഗാമിയായി 20കാരനായ ശബാനെ തീരുമാനിച്ചിരുന്നു. അമിറ്റി സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടിയയാളാണ് ശബാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here