തനിക്ക് നോബേല്‍ നിഷേധിച്ചത് കറുത്തവനായതിനാല്‍ ബാബാ രാംദേവ്

Posted on: November 7, 2015 4:21 pm | Last updated: November 7, 2015 at 4:21 pm
SHARE

baba ramdeveറാഞ്ചി: തൊലി കറുത്തവനായതിനാലാണ് തനിക്ക് നോബേല്‍ പുരസ്‌കാരം നിഷേധിച്ചതെന്ന് ബാബാ രാംദേവ്. റാഞ്ചിയില്‍ യോഗ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊലി വെളുത്തവനായിരുന്നുവെങ്കില്‍ യോഗരംഗത്ത് നല്‍കിയ സംഭാവനകള്‍ക്ക് തനിക്ക് നോബേല്‍ ലഭിക്കുമായിരുന്നു. എന്നാല്‍ കറുത്തവനായതിന്റെ പേരില്‍ തനിക്കത് നിഷേധിക്കപ്പെട്ടെന്ന് രാംദേവ് പറഞ്ഞു.

യോഗയിലൂടെ നിരവധി കാന്‍സര്‍ രോഗികളെ താന്‍ രോഗവിമുക്തരാക്കിയതായി രാംദേവ് അവകാശപ്പെട്ടു. ഇതൊരു വെളുത്ത വര്‍ഗക്കാരനാണ് ചെയ്തിരുന്നതെങ്കില്‍ അയാള്‍ക്ക് തീര്‍ച്ചയായും നോബേല്‍ ലഭിക്കുമായിരുന്നു എന്നും രാംദേവ് പറഞ്ഞു.