കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് കേവലഭൂരിപക്ഷം

Posted on: November 7, 2015 11:21 am | Last updated: November 7, 2015 at 12:52 pm

kochi corporationകൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന് 39 സീറ്റുകളാണ് കൊച്ചിയില്‍ ലഭിച്ചത്. എല്‍ഡിഎഫിന് ലഭിച്ചത് 18 സീറ്റുകളാണ്. ബിജെപി രണ്ട് സീറ്റുകളും നേടി.ആറ് യുഡിഎഫ് റിബലുകളാണ് കൊച്ചിയില്‍ വിജയിച്ചത്.
കൊച്ചി കോര്‍പ്പറേഷനില്‍ മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ പരാജയപ്പെട്ടു. കൊച്ചിയിലെ 61ആം ഡിവിഷനായ രവിപുരത്ത് നിന്നാണ് ഉഷ പ്രവീണ്‍ മത്സരിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി വിജയിച്ചത് മൂന്ന് സീറ്റുകളിലാണ്.
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എഐസിസി അംഗവുമായ ദീപ്തി മേരി വര്‍ഗീസും ലിനോ ജേക്കബും പരാജയപ്പെട്ടു. ലിനോ ജേക്കബിന്റെ സഹോദരഭാര്യ ഗ്രേസി ജയിച്ചവരുടെ പട്ടികയില്‍പ്പെടുന്നു. മുന്‍ പ്രതിപക്ഷനേതാവ് കെജെ ജേക്കബും കൊച്ചിയില്‍ പരാജയപ്പെട്ടു. അതേസമയം കോഴിക്കോട്,തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ഇടതുപക്ഷം നിലനിര്‍ത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് നേടി.