എസ്.ജെ.എം കോഴിക്കോട് ജില്ലാ ഭാരവാഹികള്‍

Posted on: November 6, 2015 10:05 pm | Last updated: November 6, 2015 at 10:05 pm
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മര്‍കസ് കോംപ്ലക്‌സിലെ ജില്ലാ ദഅ്‌വാ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സില്‍ സമസ്ത മുശാവറ അംഗം കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വി.വി. അബൂബക്കര്‍ സഖാഫി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഭാരവാഹികള്‍: യൂസുഫ് സഖാഫി കരുവമ്പൊയില്‍ (പ്രസിഡന്റ്്), അബ്ദുന്നാസര്‍ സഖാഫി അമ്പലക്കണ്ടി (ജനറല്‍ സെക്രട്ടറി), എം. കെ. എം. ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ (ട്രഷറര്‍), എസ്. മുഹമ്മദ് സഖാഫി കൊടുവള്ളി (പ്രസി. വെല്‍ഫെയര്‍), മുഹ്‌യിദ്ദീന്‍ സഖാഫി മലയമ്മ (സെക്ര.), അബ്ദുന്നാസിര്‍ അഹ്‌സനി മടവൂര്‍ (പ്രസി. മാഗസിന്‍), യൂസുഫലി സഅദി പന്നൂര്‍ (സെക്ര.), അബ്ദുസ്സലാം സഖാഫി കുറ്റിയാടി (പ്രസി. ദഅ്‌വ), അബ്ദുല്‍ ഹമീദ് സഖാഫി ചെറുവാടി (സെക്ര.), ഉമറലി സഖാഫി ചാലിയം (പ്രസി. പരീക്ഷ.), വി.കെ. അബ്ദുറഹ്മാന്‍ സഖാഫി ഉണ്ണിക്കുളം (സെക്ര.), സയ്യിദ് പി.ജി. അബൂബക്കര്‍ കോയ മദനി (പ്രസി. ട്രൈനിംഗ്), ഉമര്‍ സഖാഫി മങ്ങാട് (സെക്ര.)