നേപ്പാള്‍ മുന്‍മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമം: രണ്ട് ഇന്ത്യക്കാരെ അറസ്റ്റ്ചെയ്തു

Posted on: October 30, 2015 8:00 pm | Last updated: October 30, 2015 at 11:46 pm
SHARE

കാഠ്മണ്ഡു:നേപ്പാള്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദേവേന്ദ്ര രാജ് കന്ദേലിനെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യക്കാരെ കാഠ്മണ്ഡു പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മഹരാജാഗഞ്ച് സ്വദേശികളായ ഉജ്വല്‍ ഗര്‍തോല(44), യോഗേന്ദ്ര പതന്‍വാര്‍(42) എന്നിവരാണു പിടിയിലായത്. ഇവരില്‍നിന്നു കൈത്തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിഗ്രാമമായ നവല്‍പരാസിയിലായിരുന്നു സംഭവം. വീട്ടിലെ മത്സ്യഫാമിലേക്കുള്ള യാത്രാമധ്യേ മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികള്‍ കന്ദേലിനു നേര്‍ക്കു വെടിയുതിര്‍ക്കു കയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here