പുതിയ ബജാജ് അവഞ്ചര്‍ വിപണിയില്‍

Posted on: October 28, 2015 6:32 pm | Last updated: October 28, 2015 at 6:32 pm
SHARE

bajaj aventureബജാജിന്റെ ക്രൂസര്‍ ബൈക്കായ അവഞ്ചറിന്റെ 150 സി സി വകഭേദം വിപണിയിലെത്തി. നിലവിലുള്ള അവഞ്ചര്‍ 220ന്റെ നവീകരിച്ച പതിപ്പും ഇതോടൊപ്പം കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

220 സി സി അവഞ്ചറിന് ക്രൂസ്, സ്ട്രീറ്റ് എന്നീ രണ്ട് വകഭേദങ്ങളുണ്ട്. ഹാന്‍ഡില്‍ ബാര്‍, റേഡിയേറ്റര്‍, സൈലന്‍സര്‍, ഗ്രാഫിക്‌സ് എന്നിവയിലാണ് പുതുമ. ക്രോം അലങ്കാരമാണ് ക്രൂസിന്റെ പ്രത്യേകത. ഉയരമുള്ള ബാക്ക് റെസ്റ്റുള്ള ക്രൂസിന് വിന്‍ഡ് ഷീല്‍ഡ് ഓപ്ഷനായി ലഭിക്കും. ഹൈവേ റൈഡിംഗിന് ഇണങ്ങും വിധമാണ് ക്രൂസിനെ നിര്‍മിച്ചിരിക്കുന്നത്.

സിറ്റി യാത്രക്കാരെ ലക്ഷ്യമിട്ടാണ് സ്ട്രീറ്റ് പുറത്തിറക്കിയിരിക്കുന്നത്. മാറ്റ് ബ്ലാക്ക് ഫിനിഷിലാണ് ബോഡി ഒരുക്കിയിരിക്കുന്നത്. സില്‍വര്‍ നിറത്തിലുള്ള അലങ്കാരവും ബോഡിയിലുണ്ട്. അലോയ് വീലുകള്‍, താഴ്ത്തി ഉറപ്പിച്ച നിവര്‍ന്ന ഹാന്‍ഡില്‍ ബാര്‍ എന്നിവയും പ്രത്യേകതകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here