Connect with us

National

പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിസമരം അവസാനിപ്പിച്ചു

Published

|

Last Updated

മുംബൈ: സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനു പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. 140 ദിവസം നീണ്ട സമരമാണ് അവസാനിപ്പിച്ചത്. വ്യാഴാഴ്ച മുതല്‍ ക്ലാസില്‍ പ്രവേശിക്കുമെന്നും സമരം കാമ്പസിനകത്തും പുറത്തും തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. ഗജേന്ദ്ര ചൗഹാനെ കാമ്പസില്‍ കാലുകുത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 10-നാണ് കേന്ദ്ര സര്‍ക്കാര്‍ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിച്ചത്. മൂന്ന് ബിജെപി-ആര്‍എസ്എസ് അനുഭാവികളെ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായും നിയമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂണ്‍ 12 മുതല്‍ വിദ്യാര്‍ഥികള്‍ സമരമുഖത്ത് ഇറങ്ങി. അഞ്ചു തവണ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി വിദ്യാര്‍ഥി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിച്ചിരുന്നില്ല.

Latest