‘പത്തേമാരി’ സോഷ്യല്‍ മീഡിയയിലും തരംഗം സൃഷ്ടിക്കുന്നു

Posted on: October 27, 2015 9:27 pm | Last updated: October 27, 2015 at 9:27 pm
SHARE

mammoottyദുബൈ: പ്രവാസികളുടെ ചരിത്ര സിനിമയായി മാറിയ പത്തേമാരി സോഷ്യല്‍ മീഡിയയിലും തരംഗം സൃഷ്ടിക്കുന്നു. പത്തേമാരിയുടെ ഫെയ്‌സ്ബുക്ക് കവര്‍ ഫോട്ടോ കാമ്പയിനാണ് ഗള്‍ഫിലും നാട്ടിലുമുള്ള പ്രവാസികള്‍ക്ക് ആവേശമായിരിക്കുന്നത്. ‘സ്വയം എരിഞ്ഞ് മറ്റുള്ളവര്‍ക്ക് വെളിച്ചമാവുന്ന പ്രവാസികള്‍ക്കെന്റെ ബിഗ് സല്യൂട്ട്്’ എന്ന പേരിലാണ് കാമ്പയിന്‍.
ടീം പത്തേമാരി കാമ്പയിന്‍ അവതരിപ്പിച്ച ശേഷം നൂറുകണക്കിനാളുകളാണ് ഏറ്റെടുത്തത്. ഇത് പ്രവാസ സമൂഹത്തിന് മലയാള ജനത കൊടുക്കുന്ന ആദരവാണെന്ന് പത്തേമാരി പ്രൊഡ്യൂസര്‍മാരായ അഡ്വ. ടി കെ ആഷിഖും സുധീഷും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, സംവിധായകര്‍ തുടങ്ങിയവര്‍ ഇതിനോടകം തന്നെ കാമ്പയിനില്‍ പങ്കുചേര്‍ന്നു. ചിത്രത്തിലെ പ്രധാന നടന്‍ മമ്മൂട്ടി തന്നെ പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിനില്‍ ആദ്യമായി പങ്കുചേര്‍ന്നത് അഭിമാനമാണെന്നും ആഷിഖും സുധീഷും കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here