ഉമ്മന്‍ചാണ്ടി നാല് വോട്ടിന് വേണ്ടി എന്തും ചെയ്യും: പിണറായി

Posted on: October 25, 2015 1:19 pm | Last updated: October 26, 2015 at 10:00 am

Pinarayiകോഴിക്കോട്: നാല് സീറ്റിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും ചെയ്യാമെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെന്ന് സിപിഐഎം പി ബി അംഗം പിണറായി വിജയന്‍. എസ്എന്‍ഡിപിയെ ഉപയോഗിച്ച് ആര്‍എസ്എസ് ശക്തിപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്ന് നേട്ടം ഉണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.