ഡ്രൈവറില്ലാതെ ഓടിക്കാവുന്ന കാറുമായി ഹോണ്ട എത്തുന്നു

Posted on: October 21, 2015 6:54 pm | Last updated: October 21, 2015 at 6:54 pm

automatic carടോക്യോ: സ്വയം ഓടുന്ന സജ്ജീകരണങ്ങളുള്ള പുതിയ കാര്‍ 2020ല്‍ പുറത്തിറക്കുമെന്ന് ഹോണ്ട. ഡ്രൈവറില്ലാതെ ഓടിക്കാവുന്ന കാര്‍ വിപണന രംഗത്തെക്ക് പരമ്പരാഗത കാര്‍ നിര്‍മാതാക്കള്‍ കൂടി എത്തുന്നതിന്റെ സൂചനയാണ് ഹോണ്ട മാനേജ്‌മെന്റിന്റെ പുതിയ വെളിപ്പെടുത്തല്‍.

ടൊയോട്ട മോട്ടോര്‍സും നിസാന്‍ മോട്ടോര്‍സും 2020ല്‍ ഡ്രൈവര്‍ രഹിത കാറുകളുമായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. 2020ല്‍ ടോക്യോ ഒളിമ്പിക്‌സ് നടക്കുന്നതിനാലാണ് കാര്‍ പുറത്തിറക്കാന്‍ ആ വര്‍ഷം തിരഞ്ഞെടുക്കാന്‍ കാരണം.