കൊടുവള്ളി മുനിസിപ്പാലിറ്റി കോണ്‍ഗ്രസില്‍ ഭിന്നത

Posted on: October 21, 2015 10:00 am | Last updated: October 21, 2015 at 10:00 am

കൊടുവള്ളി: കൊടുവള്ളി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 28 കൊടുവള്ളി ഈസ്റ്റില്‍ കോണ്‍ഗ്രസ് പുറത്താക്കിയ മണ്ഡലം സെക്രട്ടറി കെ ശിവദാസന് മുസ്‌ലിം ലീഗ് പിന്തുണ. ഇവിടെ കോണ്‍ഗ്രസ് പിന്തുണക്കുന്നതും കൈപ്പത്തി ചിഹ്നം അനുവദിച്ചതും മണ്ഡലം പ്രസിഡന്റ് സി എം ഗോപാലനാണ്. കെ ശിവദാസന്‍ ബസ് ചിഹ്നത്തില്‍ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഇദ്ദേഹത്തെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ശിവദാസന്‍ ഐ വിഭാക്കാരനും ഗോപാലന്‍ എ വിഭാഗക്കാരനുമാണ്. കൊടുവള്ളി മുന്‍സിപ്പാലിറ്റി യു ഡി എഫ് കമ്മറ്റി കെ ശിവദാസനെയാണ് സ്ഥാനാര്‍ഥിയായി തെരെഞ്ഞെടുത്തെതെന്നും അതിനാലാണ് മുസ്‌ലിം ലീഗ് ശിവദാസനെ പിന്തുണക്കാത്തതെന്നും മുന്‍സിപ്പല്‍ ലീഗ് പ്രസിഡന്റ് വി കെ അബ്ദു ഹാജി അറിയിച്ചു.