നേതൃത്വത്തെ വിമര്‍ശിച്ച് വി എസിന്റെ അഭിമുഖം; പിന്നാലെ നിഷേധനവും

Posted on: October 18, 2015 12:14 pm | Last updated: October 19, 2015 at 9:24 am
SHARE

VS
തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടി നേതൃതവം വരുത്തിയ തെറ്റുകള്‍ ഇടതുപക്ഷത്തിന് ക്ഷീണം ചെയ്തിട്ടുണ്ടെന്നും അതെല്ലാം തിരുത്തി മുന്നോട്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജനശക്തി വാരിക പ്രസിദ്ദീകരിച്ച അഭിമുഖത്തിലാണ് വി എസ് നിലപാട് വ്യക്തമാക്കുന്നത്. എന്നാല്‍ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തന്റേതല്ലെന്ന് വി എസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഭിമുഖമെന്ന പേരില്‍ തെറ്റായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഇതിലൂടെ താനും പാര്‍ട്ടി നേതൃത്വവും തമ്മില്‍ അഭിപ്രായവ്യത്യാസത്തിലാണെന്ന് പചരിപ്പിക്കാനാണ് ശ്രമമെന്നും വി എസ് പറഞ്ഞു.

വര്‍ഗീയ പാര്‍ട്ടികളുമായി ബന്ധംസ്ഥാപിക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചത് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് അഭിമുഖത്തില്‍ പറയുന്നു. ”ഇടതുപക്ഷത്തിനൊപ്പം ശക്തമായി നിലയുറപ്പിച്ച പാര്‍ട്ടികളെ ഒഴിവാക്കുകയും വര്‍ഗീയശക്തികളെ എടുക്കുകയും ചെയ്തതിന്റെ ഫലമായി തോല്‍വിയുണ്ടായി. 2004ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ 20സീറ്റില്‍ 18സീറ്റിലും എല്‍.ഡി.എഫ്. ജയിച്ചു. അതേസമയം, വര്‍ഗീയശക്തികളുമായുള്ള കൂട്ടുകെട്ടും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനതാദളിനെ ഒഴിവാക്കിയതിന്റെയും ഫലമായി 2009ല്‍ അതു നാലായി ചുരുങ്ങി. ഈ തരത്തിലുള്ള തെറ്റുകള്‍ വിമര്‍ശപരമായി പരിശോധിക്കുകയും ഇനി ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശനനിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.” വി.എസ്. അഭിമുഖത്തില്‍ പറയുന്നു.

സിപിഎം വിമതരെ അനുകൂലിക്കുന്ന വാരികയാണ് ജനശക്തി.

LEAVE A REPLY

Please enter your comment!
Please enter your name here