സാന്ത്വന കേന്ദ്രം സമര്‍പ്പണവും ക്യാന്‍സര്‍ ബോധവത്കരണവും

Posted on: October 17, 2015 9:48 am | Last updated: October 17, 2015 at 9:48 am
SHARE

ചാലിയം: എസ് വൈ എസ് കടലുണ്ടി സര്‍ക്കിള്‍ ആഭിമുഖ്യത്തില്‍ സാന്ത്വന കേന്ദ്രം സമര്‍പ്പണവും ക്യാന്‍സര്‍ ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു. സാന്ത്വന കേന്ദ്രം ഉദ്ഘാടനം സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നിര്‍വഹിച്ചു. ക്യാന്‍സര്‍ ബോധവത്കരണ ക്യാമ്പ് എളമരം കരീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി ഹെല്‍ത്ത് കാര്‍ഡ് വിതരണം നടത്തി. ഹംസക്കോയ ബാഖവി കടലുണ്ടി അധ്യക്ഷത വഹിച്ചു. ക്യാന്‍സര്‍ ബോധവത്കരണ ക്യാമ്പിന് ഡോ. ഇ എന്‍ അബ്ദുല്ലത്തീഫ്, ഡോ. വിനോദ് ആര്‍ വാര്യര്‍, ഡോ. മുഹമ്മദ് ശമീം, ഡോ. കെ എല്‍ ബാബു നേതൃത്വം നല്‍കി. ഡോ. എ മുഹമ്മദ് ഹനീഫ, ഡോ. ടി എ അബ്ദുല്‍ അസീസ് ചാലിയം, ശാഫി ചാലിയം, പിലാക്കാട്ട് ഷണ്‍മുഖന്‍ ആശംസകള്‍ അറിയിച്ചു. പി പി ബിച്ചു ഹാജി ചാലിയം, അബ്ദുസ്സമദ് ബാഖവി ചാലിയം, പി ടി ഉസ്മാന്‍ ഹാജി ചാലിയം, നിസാര്‍ ഹാജി ചാലിയം സംബന്ധിച്ചു. ശരീഫ് സഅദി സ്വാഗതവും അബ്ദുസ്സലാം മാവൂര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here