‘കോഴിപ്പീഡിയ’ പുതിയ പദ്ധതിയുമായി കോഴിക്കോട് കളക്ടര്‍

Posted on: October 14, 2015 6:58 pm | Last updated: October 14, 2015 at 6:58 pm

kozhippedia.jpg.image.784.410കോഴിക്കോട്: ജനപ്രിയ പദ്ധതികളുമായി കോഴിക്കോട്ടുകാരുടെ മനം കവര്‍ന്ന ജില്ലാ കളക്ടര്‍ പുതിയ പദ്ധതിയുമായി എത്തുന്നു. ‘കോഴിപ്പീഡിയ’ എന്നാണ് പുതിയ പദ്ധതിയുടെ പേര്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ പുതിയ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

കോഴിക്കോടിനെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങളും നമ്മള്‍ കണ്ടുപിടിക്കുന്ന കാര്യങ്ങളും പങ്കുവെക്കാന്‍ ഒരു വേദിയാണ് പുതിയ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. വികസന പദ്ധതികളുടെ ആസൂത്രണം മുതല്‍ അവശ്യ വിവരങ്ങളുടെ പൊതു ലഭ്യത, ടൂറിസം, പ്രകൃതി സംരക്ഷണം, അങ്ങനെ അങ്ങനെ പലതും പുതിയ പദ്ധതികൊണ്ട് സാധിക്കുമെന്നാണ് കളക്ടര്‍ പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ദിവസം പറയാമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.