മര്‍കസ് പണ്ഡിതദര്‍സ് ശ്രദ്ധേയമാവുന്നു

Posted on: October 6, 2015 7:46 pm | Last updated: October 6, 2015 at 7:46 pm
SHARE

imam clasകോഴിക്കോട്: എല്ലാ വ്യാഴാചകളിലും ഖത്തീബ്, ഇമാമുമാര്‍ക്കായി മര്‍കസില്‍ നടക്കുന്ന പണ്ഡിതദര്‍സ് ശ്രദ്ധേയമാവുന്നു. മഹല്ലുകളിലെ പ്രവര്‍ത്തനം മുതല്‍ സമകാലിക വിഷയങ്ങള്‍വരെ ചര്‍ച്ച ചെയ്യുന്ന ക്ലാസില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ബലിപെരുന്നാള്‍, ഉള്ഹിയ്യത്ത്, അഖീഖ എന്നീ വിഷയങ്ങള്‍ ഇതിനകം പണ്ഡിതദര്‍സില്‍ ചര്‍ച്ചയായി. ഇമാമുമാര്‍ക്ക് പുറമെ പ്രദേശത്തെ ഉലമാക്കളും ദര്‍സില്‍ സംബന്ധിക്കുന്നുണ്ട്. നാളെ(വ്യാഴം) ദര്‍സിന് എ.പി കാന്തപുരം എ.പി മുഹമ്മദ് മുസ്്‌ലിയാര്‍ നേതൃത്വം നല്‍കും.