ഷാര്‍ജയില്‍ ബഹുനിലകെട്ടിടത്തിന് തീപിടിച്ചു

Posted on: October 1, 2015 7:05 pm | Last updated: October 1, 2015 at 9:02 pm
SHARE

downloadഷാര്‍ജ: ഷാര്‍ജയിലെ കിംഗ്‌ഫൈസല്‍ റോഡിലെ 32 നില കെട്ടിടത്തിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്.തീപിടുത്തത്തെത്തുടര്‍ന്ന് കിങ് ഫൈസല്‍ റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
തീ നിയന്ത്രണ വിധേയമാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുള്ള അല്‍ സുവൈദി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
250ഓളം കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിക്കുന്നത്. താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് തീ മുകളിലത്തെ നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു.