വി എസിന്റെ ആരോപണങ്ങള്‍ക്ക് വെള്ളാപ്പള്ളി മറുപടി നല്‍കണമെന്ന് കോടിയേരി

Posted on: October 1, 2015 7:27 pm | Last updated: October 2, 2015 at 6:23 pm
SHARE

kodiyeriതിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. വി എസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ മറുപടി നല്‍കണമെന്ന് കോടിയേരി പറഞ്ഞു. എസ്എന്‍ കോളജിലെ നിയമനത്തെക്കുറിച്ച് യുക്തിസഹമായ മറുപടി നല്‍കണം. നിയമനത്തിന്റെ കണക്ക് പുറത്തു വിടാന്‍ വെള്ളാപ്പള്ളിയെ വെല്ലുവിളിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

വെള്ളാപ്പള്ളി ഡല്‍ഹിക്കു പോയത് ഡീല്‍ ഉറപ്പിക്കാനാണ്. വെള്ളാപ്പള്ളി സംഘപരിവാറായാല്‍ എസ്എന്‍ഡിപിക്കാര്‍ കൂടെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.