തോട്ടം തൊഴിലാളികളുടെ വേതനം: പിഎല്‍സി യോഗം ഒക്ടോബര്‍ അഞ്ചിന്

Posted on: September 30, 2015 3:12 pm | Last updated: October 1, 2015 at 11:20 am

plc-meetingതിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ വേതനവര്‍ധനവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം അഞ്ചിന് വീണ്ടും പിഎല്‍സി യോഗം ചേരാന്‍ മന്ത്രിസഭാ തീരുമാനം. സമരം വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കേ പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരം വേണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന പിഎല്‍സി യോഗം തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും യോഗം വിളിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
തോട്ടം തൊഴിലാളികള്‍ വീണ്ടും സമരം ആരംഭിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ട്രേഡ് യൂണിയനുകളുമായി അനൗപചാരിക ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.