Connect with us

Ongoing News

മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്

Published

|

Last Updated

മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങളില്‍ പരിഹാരമാകാത്ത സാഹചര്യത്തില്‍ സ്ത്രീതൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്. ഇന്നലെ തൊഴില്‍മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന രണ്ടാം പിഎല്‍സി ചര്‍ച്ചയിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പെമ്പിള ഒരുമൈ സമരത്തിന് തയ്യാറെടുക്കുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികളോട് മൂന്നാര്‍ ടൗണില്‍ എത്താന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പത്ത് മണിയോടെ തൊഴിലാളികള്‍ എത്തിത്തുടങ്ങി.
അതേസമയം സമരം അനുവദിക്കില്ലെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഉത്തരവുള്ളതിനാല്‍ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ട്രേഡ് യൂണിയനുകളും സ്ത്രീ തൊഴിലാളികളും വെവ്വേറെയാണ് സമരം നടത്താന്‍ ഒരുങ്ങുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.