ജാതി പരാമര്‍ശം: ലാലു പ്രസാദ് യാദവിനെതിരെ കേസെടുത്തു

Posted on: September 29, 2015 9:41 pm | Last updated: September 30, 2015 at 12:57 pm

lalu prasadഹാജിപൂര്‍: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ ജാതിപരമാര്‍ശം നടത്തിയ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പിന്നാക്ക സമുദായങ്ങള്‍ക്കും മുന്നാക്ക സമുദായങ്ങള്‍ക്കും ഇടയിലുള്ള ഡയറക്ട് വിമാനമാണെന്ന പരാമര്‍ശമാണ് കേസിന് ആധാരം. ഈ പരാമര്‍ശം പ്രഥമ ദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

രഘുപൂരില്‍ ആര്‍ ജെ ഡിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സംസാരിക്കവയൊണ് ലാലു വിവാദ പരാമര്‍ശം നടത്തിയത്.