വാനനിരീക്ഷകര്‍ക്ക് കൗതുകക്കാഴ്ചയൊരുക്കി സൂപ്പര്‍ മൂണ്‍ ദൃശ്യമായി

Posted on: September 28, 2015 11:20 am | Last updated: October 1, 2015 at 11:19 am

super moon

ന്യൂഡല്‍ഹി: ചന്ദ്രന്‍ ചുവപ്പണിഞ്ഞ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് ലോകം സാക്ഷിയായി. സൂപ്പര്‍ മൂണിനൊപ്പം ചന്ദ്രഗ്രഹണംകൂടി എത്തിയതോടെ ശാസ്ത്രലോകത്തിന് മനോഹരമായ ദൃശ്യാനുഭവമാണ് ലഭിച്ചത്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ വ്യക്തതയോടെ ദൃശ്യമായി. അന്തരീക്ഷം മേഘാവൃതമായതിനാല്‍ കേരളത്തില്‍ ദൃശ്യം ഭാഗീകമായിരുന്നു.

115 വര്‍ഷത്തിനിടെ നാല് തവണ മാത്രമാണ് ചന്ദ്രഗ്രഹണവും സൂപ്പര്‍മൂണും ഒരുമിച്ച് എത്തുന്നത്. 1982ലാണ് സമാനമായ ദൃശ്യം ഇതിന് മുമ്പ് അനുഭവപ്പെട്ടത്. അടുത്ത സൂപ്പര്‍ണ മൂണ്‍ കാണണമെങ്കില്‍ 2033 വരെ കാത്തിരിക്കണം.

ചന്ദന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസമാണ് സൂപ്പര്‍ മൂണ്‍. ഈ സമയം സാധാരണയേള്ളാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും ചന്ദ്രന് അനുഭവപ്പെടും.

സൂപ്പര്‍ മൂണിനെ ചുറ്റിപ്പറ്റി പല പ്രചാരണങ്ങളു‌ം ഉണ്ടായിരുന്നു. സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നതോടെ ലോകം അവസാനിക്കുമെന്ന് വരെ ചിലര്‍ പ്രവചിച്ചു!.

sper moon2