മിനാ ദുരന്തം: രണ്ടു മലയാളികളുടെ മരണംകൂടി സ്ഥിരീകരിച്ചു

Posted on: September 27, 2015 10:07 am | Last updated: September 28, 2015 at 12:56 pm
SHARE

mina tragedyമക്ക: മിനായില്‍ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ രണ്ടു മലയാളികളുടെ മരണംകൂടി സ്ഥിരീകരിച്ചു. പൊന്നാനി ഉറൂബ് നഗര്‍ സ്വദേശി പുതുവീട്ടില്‍ കുഞ്ഞിമോന്‍(65), മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ചെറോശ്ശോല കുന്നുമ്മല്‍ മുഹമ്മദ്കുട്ടി (35) എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. മരിച്ച ഇന്ത്യക്കാരുടെ എണ്ണം 29 ആയതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.