വാര്‍ധക്യകാല പെന്‍ഷന്‍: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം:മന്ത്രി മുനീര്‍

Posted on: September 27, 2015 7:59 am | Last updated: September 27, 2015 at 7:59 am

കോഴിക്കോട്: തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വാര്‍ദ്ധക്യകാല പെന്‍ഷന് ലഭിച്ച അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ അതത് സ്ഥാപനങ്ങളെ അധികാരപ്പെടുത്തിയതായി മന്ത്രി ഡോ എം കെ മുനീര്‍ അറിയിച്ചു. 2014 ഡിസംബര്‍ 31 വരെയുള്ള അപേക്ഷകളുടെ സൂക്ഷ്മ പരിശോധന കളക്ടറേറ്റുകളില്‍ നടത്തി തീരുമാനമെടുക്കണമെന്ന മുന്‍ നിര്‍ദ്ദേശത്തിന് പുതിയ തീരുമാനത്തോടെ പ്രാബല്യമില്ലാതായി. കൊല്ലം കളക്ടറേറ്റില്‍ മാത്രം വാര്‍ധക്യകാല പെന്‍ഷന് വേണ്ടിയുള്ള 7290 അപേക്ഷകള്‍ കെട്ടികിടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതു നിരവധി അപേക്ഷകര്‍ക്കു ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍.