പൊസോട്ട് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം

Posted on: September 27, 2015 12:04 am | Last updated: September 27, 2015 at 12:04 am

കോഴിക്കോട്: പണ്ഡിതനും ആത്മീയ നേതാവുമായിരുന്ന സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. മിനയിലുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചനമറിയിച്ചു. മള്ഹര്‍ കേന്ദ്ര കമ്മറ്റി, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, മുഹിമ്മാത്ത് സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കല്ലക്കട്ട മജ്മഅ് സാരഥി സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍, എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, മഞ്ചേശ്വരം- ബേഡഡുക്ക-കുറ്റിക്കോല്‍, മഞ്ചേശ്വരം കുമ്പള സംയുകത ജമാഅത്തുകള്‍, ജില്ലാ സംയുകത ജമാഅത്ത് തുടങ്ങിയവ അനുശോചനമറിയിച്ചു. പ്രതിസന്ധികളെ കരളുറപ്പോടെ നേരിട്ട് സുന്നത്ത് ജമാഅത്തിന്റെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആര്‍ജവ നേതൃത്വം നല്‍കിയ ത്യാഗിവര്യനായിരുന്നു സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങളെന്ന് സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ അനുസ്മരിച്ചു. മള്ഹറിനു പുറമെ സഅദിയ്യയുടെയും തളിപ്പറമ്പ് അല്‍മഖറിന്റെയും മറ്റനേകം ദീനിസ്ഥാപനങ്ങളുടെയും മുന്നേറ്റത്തിന് സേവനം ചെയ്തു. പ്രതിസന്ധിനാളുകളില്‍ തങ്ങളുടെ നേതൃത്വം സഹപ്രവര്‍ത്തകര്‍ വലിയ ആശ്വാസമാണ് നല്‍കിയത്.