ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

Posted on: September 26, 2015 10:43 pm | Last updated: September 26, 2015 at 10:44 pm

local body electionപാലക്കാട്: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു. രാവിലെ 9 മണിക്ക് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയിലാണ് നറുക്കെടുപ്പ് ആരംഭിച്ചത്.
തൃത്താല ബ്ലോക്കിലെ ആനക്കര ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കിട്ടെടുത്തത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍ വിജയകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷാനവാസ്ഖാന്‍, എല്‍വിന്‍ ആന്റണി ഫെര്‍ണാണ്ടസ്, അംഗീകൃത ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിവിധ പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ വിശദാംശം ചുവടെ കൊടുക്കുന്നു.
1. ആനക്കര ഗ്രാമപഞ്ചായത്ത്- വനിതാ സംവരണം : വാര്‍ഡ് 1-ഉമ്മത്തൂര്‍, 5-കൂട്ടക്കടവ്, 11-പുറമതില്‍ശ്ശേരി, 12-മുണ്ട്രക്കോട്, 13-ആനക്കര, 14-മേലേഴിയം. പട്ടികജാതി വനിത: വാര്‍ഡ് 3 – മണ്ണിയം പെരുമ്പലം, 07-മലമക്കാവ്. പട്ടികജാതി: വാര്‍ഡ് 4-മുത്തവിളയം കുന്ന്, 08-കുറിഞ്ഞ് കാവ്.
2. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്- വനിതാ സംവരണം : വാര്‍ഡ് 2- തണ്ണീര്‍ക്കോട്, 3-പട്ടിശ്ശേരി, 4-ചൌച്ചേരി, 7-കുന്നത്തേരി, 8- ആലിക്കര, 10-മൈലാടിക്കുന്ന്, 13-പാലിശ്ശേരി ടൗണ്‍. പട്ടികജാതി വനിത: വാര്‍ഡ് 11 സിവില്‍ സ്റ്റേഷന്‍ പട്ടികജാതി: വാര്‍ഡ് 12 തെക്കേക്കര
3. കപ്പൂര്‍ ഗ്രാമപഞ്ചായത്ത്- വനിതാ സംവരണം : വാര്‍ഡ് 2-പറക്കുളം, 3- കല്ലടത്തൂര്‍, 4- മാവറ, 05- കപ്പൂര്‍, 06-പളളങ്ങാട്ട് ചിറ, 08 മുളളന്‍കുന്ന്- 11- കാഞ്ഞിരത്താണി, 13- അമ്മേറ്റിക്കര. പട്ടികജാതി വനിത: വാര്‍ഡ് 18- വെളളാളൂര്‍. പട്ടികജാതി: വാര്‍ഡ് 9 – കോഴിക്കര.
4. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്- വനിതാ സംവരണം : 02- നന്ദിയം കോട്, 04- ചാല്‍പ്രം, 07- പിലാക്കാട്ടിരി, 11- മൂളിപ്പറമ്പ്, 14-കോതച്ചിറ വടക്കുമുറി, 15- മാത്തൂര്‍, 16 ആമക്കാവ്. പട്ടികജാതി വനിത: – 05 നാഗരലശ്ശേരി, 10- വാളാറാംകുന്ന്. പട്ടികജാതി: 03- വടക്കേ വാവന്നൂര്‍, 06- തെക്കേ വാവന്നൂര്‍.
5. പട്ടിത്തറ ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 02- പൂലേരി, 07- വെങ്കര, 10 ധര്‍മഗിരി, 13-കോട്ടപ്പാടം, 14- തലക്കശ്ശേരി, 15- തൊഴുക്കര, 17-കോക്കാട്, പട്ടികജാതി വനിത: 16-അങ്ങാടി, 18 – ഒതളൂര്‍, പട്ടികജാതി; 03- പട്ടിത്തറ, 12- മല. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 02- രായമംഗലം, 08- പെരിങ്കന്നൂര്‍, 09- ഒഴിവത്ര, 11- പളളിപ്പാടം- 12- അഖിലാണം, 17- വെളളടിക്കുന്ന്, 18- വടക്കേ വെളളടിക്കുന്ന്, പട്ടികജാതി വനിത: 10- ഇട്ടോണം, 14-മതുപ്പുളളി, പട്ടികജാതി; 04- ഇരുമ്പകശ്ശേരി.
6. തൃത്താല ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 03- തച്ചാറക്കുന്ന്, 04- വരണ്ട കുറ്റിക്കടവ്, 09- കോഴിക്കോട്ടിരി, 12- മുടവന്നൂര്‍, 13- കോടനാട്, 14- കരിയായില്‍, 15- മേഴത്തൂര്‍, പട്ടികജാതി വനിത: 01- വെളളിയാംകല്ല്, 02- തൃത്താല.
7. കൊപ്പംഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 01- പുലാശ്ശേരി സൗത്ത്, 02- പുലാശ്ശേരി, 04- കൊപ്പം നോര്‍ത്ത്, 05- പ്രഡാപുരം, 07- എറയൂര്‍, 11- വെട്ടിക്കാട്, 14- മേല്‍ മുറി, 16- കൊപ്പം സൗത്ത്. പട്ടികജാതി വനിത: 13- അന്‍സാര്‍ നഗര്‍. പട്ടികജാതി; 12- തൃത്താല കൊപ്പം.
8. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 01- ചുണ്ടന്‍പറ്റ, 02- നാട്യമംഗലം വടക്ക്, 05-തത്തനം പുളളി, 09- പുരന്തറ, 11- കുലുക്കല്ലൂര്‍, 12- എരവത്ര, 16- വലിയപറന്ന്, 17- ചുണ്ടന്‍പറ്റ പടിഞ്ഞാറ്. പട്ടികജാതി വനിത: 14 മുളയന്‍കാവ് വടക്ക് പട്ടികജാതി; 08- ഞാങ്ങാട്ടിരി, പട്ടികജാതി; 08- മപ്പാട്ടുകര കിഴക്ക്.
9. മുതുതല ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 01 – കാരക്കുത്ത്, 03- മുതുതല കിഴക്ക്, 05 – കോഴിക്കോട്ടിരി, 07- പെരുമുടിയൂര്‍, 09- ചെറുശ്ശേരി, 13- തോട്ടിന്‍കര. പട്ടികജാതി വനിത: 02- മുതുതല പടിഞ്ഞാറ്, 08- നമ്പ്രം, പട്ടികജാതി : 10-തറ
10. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 01 – പൂവക്കോട്, 04- കളളാടിപ്പറ്റ, 05- തമാനിക്കര, 07- വാടാനംകുറിശ്ശി, 09- കുഴിയാനംകുന്ന്, 13- പഴഞ്ചീരിക്കുന്ന്, 15- മുലൂര്‍ക്കര, 19- മഞ്ഞാളൂങ്കല്‍, 22- അണ്ടലാടി.
11. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 02 – വെസ്റ്റ് കൈപ്പുറം, 03- നെടുങ്ങോട്ടൂര്‍ സെന്റര്‍, 06- പാറയില്‍ കൈപ്പറം, 08- തെക്കുംവല, 09- വിളത്തൂര്‍ ഇടവറക്കുന്ന്, 11- വിളത്തൂര്‍, 13- ചെമ്പ്ര ആലിന്‍ചോട്, 16- നരിപ്പറമ്പ്. പട്ടികജാതി വനിത: 12 – ഞാവര്‍ക്കട്, പട്ടികജാതി: 07- നടുവട്ടം.
12. വിളയൂര്‍ ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 03- പൂവണിക്കുന്ന്, 06- ഓലഞ്ചേരി, 08- കൊഴിഞ്ഞപറമ്പ്, 09- കാളപ്പാറ, 12- എടപ്പലം, 13- പൂക്കോട്ടുകുളമ്പ്, 15- അലിക്കപ്പളളിയാല്‍, പട്ടികജാതി വനിത: 10 – പെരടിയൂര്‍. പട്ടികജാതി: 05- വിളയൂര്‍ സെന്റര്‍.
13. പരതൂര്‍ ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 05- കരുവാന്‍ പടി, 06- ഉരുളാന്‍ പടി, 11- കൊടിക്കുന്ന്, 16- ചാത്തന്‍പാറക്കുന്ന്, 15-പളളിപ്പുറം, 16- കരിയന്നൂര്‍, പട്ടികജാതി വനിത: 3- അഞ്ച്മൂല, 08- കുളമുക്ക്. പട്ടികജാതി: 02- നാടപ്പറമ്പ്.
14. അമ്പലപ്പാറഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 02- കൂനന്‍മല, 07-പാലാരി, 11-പുലാപ്പറ്റശ്ശേരി, 13-മുരുക്കുംപറ്റ, 17- മയല്മ്പുറം, 18-മുട്ടിപ്പാലം 19- വാരിയത്ത് കുന്ന്, 20- വാണിവിലാസിനി, പട്ടികജാതി വനിത: 5- കടമ്പൂര്‍, 10-ചെറുമുണ്ടശ്ശേരി. പട്ടികജാതി: 01- മേലൂര്‍, 12- മലപ്പറം.
15. അനങ്ങനടി ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 01- തരുവക്കോണം, 03- പാലക്കോട്, 04- കോതക്കുറിശ്ശി, 05- പനമണ്ണ, 06- വട്ടപ്പറമ്പ്, 11- പാവുകോണം. പട്ടികജാതി വനിത: 09- പത്തംകുളം, 13- അന്തൂര്‍പറമ്പ്. പട്ടികജാതി: 12- കോട്ടക്കുളം,
16. ചളവറ ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 01- മുണ്ടക്കോട്ടുകുറിശ്ശി, 03- പുളിന്തറ, 04- ചളവറ നോര്‍ത്ത്, 08- തേക്കരപ്പാറ, 12- വെളളിച്ചീരി പറമ്പ്, 14- തൃക്കരമണ്ണ്. പട്ടികജാതി വനിത: 13- കൈലിയാട്, 15- മുണ്ടക്കോട്ട് കുറിശ്ശി സിറ്റി. പട്ടികജാതി: 05-ചളവറ ഈസ്റ്റ്, 09- ഓള്‍ഡ് വില്ലേജ്
17. ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 02- മുളഞ്ഞൂര്‍ വെസ്റ്റ്, 04- തെക്കേ ചെറോട്, 10- അകലൂര്‍ ഈസ്റ്റ്, 12- പുത്തൂര്‍ സൗത്ത്, 15- കിളളിക്കുറിശ്ശിമംഗലം, 16- ലെക്കിടി സൗത്ത്, 17- ലെക്കിടി നോര്‍ത്ത്, 19- നെല്ലിക്കുറിശ്ശി നോര്‍ത്ത്. പട്ടികജാതി വനിത: 11-അകലൂര്‍, 18 തെക്കുംമഗലം, 03- മുളഞ്ഞൂര്‍ ഈസ്റ്റ്
18. വാണിയം കുളം ഗ്രാമപഞ്ചായത്ത്: വനിതാ സംവരണം : 03- കോതയൂര്‍, 08- മനിശ്ശേരി ഈസ്റ്റ്, 09- തൃക്കങ്ങോട്, 14- ത്രാങ്ങാലി, 16- കൂനത്തറ, 17- കൂനത്തറ വെസ്റ്റ്, 18- പനയൂര്‍വെസ്റ്റ് വായനശാല.. പട്ടികജാതി വനിത: 11- വെളളിയാട്, 15- പാതിപ്പാറ. പട്ടികജാതി ; 10- ചോറാറ്റൂര്‍, 12-ചെറുകാട്ടുപാടം.
19- തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 1-തള്ളച്ചിറ, 4-അണ്ണാംതൊടി, 6-കുറുമാലിക്കാവ്, 11-ചാമപ്പറമ്പ്, 12-ചെത്തല്ലൂര്‍, 15-പൂവത്താണി, പട്ടികജാതി വനിത സംവരണം- 15-പുതുമനകുളമ്പ്, 10-കൂരിമുക്ക്. പട്ടികജാതി സംവരണം- 6-കാവുവട്ടം,
20-പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 4-താനായിക്കല്‍, 5-പരിയാനംപറ്റ, 6-കാട്ടുകുളം,7-താനിക്കുന്ന്, 8-പൂക്കോട്ടുകാവ് നോര്‍ത്ത്. പട്ടികജാതി വനിത സംവരണം- 10-വാഴൂര്‍, 12-മുന്നൂര്‍ക്കോട് നോര്‍ത്ത്. പട്ടികജാതി സംവരണം- 3-കല്ലുവഴി നോര്‍ത്ത്, 9-പൂക്കോട്ടുകാവ് സൗത്ത്.
21- അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 2-ഉപ്പുകുളം, 3-പടിക്കപ്പാടം, 5-കൈരളി, 6-പള്ളിക്കുന്ന്, 8-പെരിമ്പിടായി,10-പാക്കത്ത്കുളമ്പ്, 16-ചിരട്ടക്കുളം, 19-നല്ലേര്‍പ്പുള്ളി, 22-കോട്ടപ്പള്ള, 23-കുഞ്ഞുകുളം. പട്ടികജാതി വനിത സംവരണം- 13-അലനല്ലൂര്‍ ടൗണ്‍, 18-ആലുങ്ങല്‍. പട്ടികജാതി സംവരണം- 1-ചളവ.
22- കരിമ്പ ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 1-കപ്പടം, 3-വാക്കോട്, 4-കല്ലടിക്കോട്, 9-മേലാമട, 11-കുറ്റിയോട്, 13-ചെറുള്ളി, 14-പനയമ്പാടം, 15-കാളിയോട്. പട്ടികജാതി വനിത സംവരണം- 10 കാഞ്ഞിരാണി. പട്ടികജാതി സംവരണം- 8-പറക്കാട്.
23- കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 2-അമ്പലപ്പാറ, 3-മേകേകളപ്പാറ, 4-കച്ചേരിപ്പറമ്പ്, 6-പുറ്റാനിക്കാട്, 10-ആര്യമ്പാവ്, 13-കൊടക്കാട്, 14-തെയ്യോട്ട്ചിറ, 15-ഭീമനാട്, 18-പത്തംങ്ങം, 21-നാലീരിക്കുന്ന്. പട്ടികജാതി വനിത സംവരണം- 19-പാറപ്പറം. പട്ടികജാതി സംവരണം- 5-കണ്ടമംഗലം.
24- കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 4-എടേരം, 8-ചക്കരകുളമ്പ്, 9-ചങ്ങലേരി, 14-ഉഴുകുപ്പാറ, 15-അരിയൂര്‍, 17-കുന്നത്തുള്ളി, 18-പുത്തില്ലം. പട്ടികജാതി വനിത സംവരണം-5-അക്കിപ്പാടം, 12-വെണ്ടാംകുറിശ്ശി, പട്ടികജാതി സംവരണം- 1-നെച്ചുള്ളി.
25 – കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 2-കുമ്പളംചോല, 9-കാഞ്ഞിരപ്പുഴ, 10-മുണ്ടക്കുന്ന്, 12-കാഞ്ഞിരം, 14-കുപ്പാകുറിശ്ശി, 15-കല്ലാംകുഴി, 16-തൃക്കളൂര്‍, 17-ചിറക്കല്‍പടി, 18-കൊറ്റിയോട്. പട്ടികജാതി വനിത സംവരണം- 13-അക്കിയമ്പാടം, പട്ടികജാതി സംവരണം- 19-നൊട്ടമല
26-തച്ചമ്പാറ ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 1-ചൂരിയോട്,5-മുണ്ടമ്പല, 8-ചീനിക്കല്‍പ്പാറ, 9-ഇനരുമ്പാമുട്ടി, 11-ചെന്തണ്ട്, 14-നെടുമണ്ണ്, 15-മാട്ടം. പട്ടികജാതി വനിത സംവരണം- 4-കോഴിയോട്, പട്ടികജാതി സംവരണം-6-പിച്ചളമുണ്ട.
27-തെങ്കര ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 7-കോല്‍പ്പാടം, 8-തെങ്കര, 10-മുതുവള്ളി, 11-പറശ്ശേരി, 13-വെള്ളാരംകുന്ന്, 14-പുഞ്ചക്കോട്, 15-മുണ്ടക്കണ്ണി, 16-ചേറുംകുളം. പട്ടികജാതി വനിത സംവരണം- 17 കൈതചിറ, പട്ടികജാതി സംവരണം-4-മെഴുകുംപാറ.
28-അഗളി ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 2-ചെമ്മണ്ണൂര്‍, 4-താവളം, 5-പരപ്പന്‍തറ, പട്ടിമാളം, 7-കോട്ടത്തറ, 11-കാവുണ്ടിക്കല്‍, 17-ജെല്ലിപ്പാറ, 21-കല്‍ക്കണ്ടി, പട്ടികവര്‍ഗ്ഗം വനിത സംവരണം-12-നെല്ലിപ്പതി, 16-കണ്ടിയൂര്‍, 18-ഒമ്മല. പട്ടികജാതി സംവരണം- 10-ഗൂളിക്കടവ്. പട്ടികവര്‍ഗ്ഗം സംവരണം- 3-പാക്കുളം, 13-ചിറ്റൂര്‍. 15-ഗുഡ്ഡയൂര്‍.
29- പുതൂര്‍ ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 8-ചാളയൂര്‍, 12-പാടവയല്‍, 13-ആനക്കല്‍, പട്ടികവര്‍ഗ്ഗ വനിത സംവരണം- 1-തുടുക്കി, 4-സ്വര്‍ണഗദ്ദ,7-ചാവടിയൂര്‍, 11-ചീരക്കടവ്. പട്ടികവര്‍ഗ്ഗം സംവരണം-2-പാലൂര്‍, 3-കൊളപ്പടി, 5-ഉമ്മത്തുംപടി, 6-പുതൂര്‍.
30-ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് : വനിതാ സംവരണം: 1-കോട്ടത്തറ, 2-മട്ടത്തുകാട്, 13-കള്ളക്കര, പട്ടികവര്‍ഗ്ഗ വനിത സംവരണം- 6-വെച്ചപതി, 9-കോഴിക്കൂടം, 11-ചുണ്ടക്കുളം, 14-വണ്ണാന്തറ, പട്ടികജാതി സംവരണം- 3-വട്ടലക്കി. പട്ടികവര്‍ഗ്ഗം സംവരണം- 4-ആനക്കട്ടി, 5-കടമ്പാറ, 8-പെട്ടിക്കല്‍.

വെട്ടം സീറ്റില്‍
ലീഗില്‍ പിടിവലി
കരിമ്പ: പഞ്ചായത്ത് ലീഗിന്റെ ഉരുക്ക് കോട്ടയായ വെട്ടം വാര്‍ഡില്‍ ലീഗില്‍ പടയൊരുക്കം. ഇത് വരെ വെട്ടത്ത്‌നിന്ന് പുറത്തുള്ള ഇടക്കുറുശി ഹുസ്സന്‍കുട്ടി ഹാജി, പള്ളിപ്പടി കെ സി എം ഇബ്രാഹിം, ജമീല, റസിയ, പനയമ്പാടം യൂസഫ് അലി എന്നിവരാണ് വെട്ടം വാര്‍ഡില്‍ ലീഗിനെ പ്രതിനീധികരിച്ച് മത്സരിച്ചത്. എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ഈ വാര്‍ഡില്‍ സ്ഥാനമില്ല. ഈ വാര്‍ഡില്‍ വെട്ടംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സീറ്റിനായി പിടിമുറുക്കുമ്പോള്‍ മറുവശത്ത് നിലവിലെ ബ്ലോക്ക് മെമ്പറും പിടിമുറുക്കുകയാണ്.
സി പി എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആളും പഞ്ചായത്ത് ലീഗിന്റെ അധ്യക്ഷസ്ഥാനം വഹിച്ച ആളേയും മത്സരിപ്പിക്കാന്‍ പളളിപ്പടി ലീഗും രംഗത്തുണ്ട്. തുപ്പനാട് നിന്നുള്ള മറ്റൊരു നേതാവും വെട്ടതിന് വേണ്ടികളത്തിലുണ്ട്. അതേസമയം എന്ത് വന്നാലും എങ്കള്‍ സീറ്റ് എങ്കള്‍ക്ക് എന്നാണ് വെട്ടം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വാദം.

തറക്കല്ലിടല്‍ മാമാങ്കം കോണ്‍ഗ്രസ്
അവസാനിപ്പിക്കണം
പാലക്കാട് : തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടത്തുന്ന ഉദ്ഘാടന മാമാങ്കം അവസാനിപ്പിക്കാന്‍ യു ഡി എഫ് തയ്യാറാകണമെന്ന് ബി ജെ പി. പാലക്കാട് നഗരസഭപാര്‍ലിമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു.
2009 ല്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് തറക്കല്ലിട്ട ഒലവക്കോട് കംഫര്‍ട്ട് സ്‌റ്റേഷന്‍, 20 ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും, നഗരസഭയുടെ 150 ാ വാര്‍ഷിക ആഘോഷ സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട മധുരവീരന്‍ കോളനി ഫ്‌ലാറ്റ് നിര്‍മ്മാണവും, എ ആര്‍ മേനോന്‍ പാര്‍ക്ക് നവീകരണത്തിന്റെയും തറക്കല്ലുകളുടെ അവസ്ഥയെ കുറിച്ച് നഗര ജനതയോട് മറുപടി പറയാന്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു.
തറക്കല്ലിടല്‍ കര്‍മ്മങ്ങള്‍ നടത്തി ജനങ്ങളെ കോടികളുടെ കണക്കു പറഞ്ഞ് വഞ്ചിക്കാതെ നഗരസ’യ്ക്ക് ലഭിക്കാനുള്ള 8 കോടി രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്നും വാങ്ങിയെടുക്കാനുള്ള ആര്‍ജ്ജവം യു ഡി എഫ് നേതൃത്വം കാണിക്കണമെന്നും, തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസ് ഏകപക്ഷീയമായി നിശ്ചയിച്ച് നടത്തുന്ന ഉദ്ഘാടന മാമാങ്കത്തില്‍ ബി. ജെ പി സഹകരിക്കില്ലെന്നും യോഗം ആവശ്യപ്പെട്ടു. ബി ജെ പി പാലക്കാട് നഗരസഭപാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍ ശിവരാജന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.