മിനാ ദുരന്തം: മാര്‍പ്പാപ്പ അനുശോചിച്ചു

Posted on: September 25, 2015 2:36 pm | Last updated: September 26, 2015 at 12:26 pm

popeന്യൂയോര്‍ക്ക്: പെരുന്നാള്‍ ദിനത്തില്‍ മിനായിലുണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദു:ഖം രേഖപ്പെടുത്തി. ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനയിലായുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
പ്രാര്‍ത്ഥനയില്‍ താനും ചേരുന്നതായി മാര്‍പ്പാപ്പ അറിയിച്ചു. മിനാ ദുരന്തത്തില്‍ വൈറ്റ് ഹൗസും ദു:ഖം രേഖപ്പെടുത്തി. മുസ്‌ലിംകളുടെ ആഘോഷവേളയിലുണ്ടായ ഈ ദുരന്തത്തിന്റെ ദു:ഖത്തില്‍ തങ്ങളും ചേരുന്നതായി യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഇറാന്‍ പ്രസിഡന്റ് റൂഹാനിയും സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി.