Connect with us

Kerala

300 രൂപ പോലും ദിവസക്കൂലി നല്‍കാനാകില്ലെന്ന് തോട്ടം ഉടമകള്‍

Published

|

Last Updated

തിരുവനന്തപുരം: തോട്ടം തൊഴിലാളികള്‍ക്ക് 300 രൂപ പോലും നല്‍കാനാകില്ലെന്ന് തോട്ടം ഉടമകള്‍. 500 രൂപ ദിവസക്കൂലി എന്നത് തൊഴിലാളികളുടെ പിടിവാശിയാണ്. ഇത് അനുവദിക്കാനാകില്ലെന്ന് പ്ലാന്റേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് വിനയരാഘവന്‍ പറഞ്ഞു. ഇതുസംബന്ധിച്ച നിലപാട് നാളെ നടക്കുന്ന ചര്‍ച്ചയില്‍ സര്‍കാരിനെ ബോധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തോട്ടം തൊഴിലാളികളുടെ വേതനവര്‍ധനവും ബോണസും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ നാളെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനുമുമ്പായാണ് വിനയരാഘവന്റെ പ്രസ്താവന. തൊഴിലാളികള്‍ ദിവസക്കൂലിയുടെ കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തോട്ടങ്ങള്‍ അടച്ചിടേണ്ട അവസ്ഥവരുമെന്നും അദ്ദേഹം പറഞ്ഞു. 500 രൂപ ദിവസക്കൂലി പ്രായോഗികമല്ലെന്ന് നേരത്തെ തൊഴില്‍മന്ത്രി ഷിബു ബേബിജോണും പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

Latest