സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on: September 23, 2015 2:51 pm | Last updated: September 23, 2015 at 10:42 pm
SHARE

pressതിരുവനന്തപുരം: 2014ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ജനറല്‍ റിപ്പോര്‍ട്ടിംഗിന് മാതൃഭൂമിയിലെ എസ് എന്‍ ജയപ്രകാശ്, വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിന് മലയാള മനോരമയിലെ മഹേഷ് ഗുപ്തന്‍, ന്യൂസ് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മാധ്യമത്തിലെ വിമല്‍ തമ്പി, കാര്‍ട്ടൂണില്‍ കേരള കൗമുദിയിലെ ടി.കെ.സുജിത്, ടി.വി. റിപ്പോര്‍ട്ടിങ്ങിന് മനോരമ ന്യൂസിലെ ആശാ ജാവേദ്, ടി.വി. ക്യാമറ വിഭാഗത്തില്‍ മനോരമ ന്യൂസിലെ ക്യാമറാമാന്‍ വി.സജീവ്, എഡിറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിലെ കെ. അനൂപ്, വാര്‍ത്താ അവതരണത്തില്‍ മീഡിയ വണിലെ കെ.ആര്‍.ഗോപീകൃഷ്ണന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

25000 രൂപയും പ്രശസ്തി പത്രവും ആണ് അവാര്‍ഡ്. പ്രത്യേക പരാമര്‍ശം ലഭിച്ചവര്‍ക്ക് 15000 രൂപ ലഭിക്കും.