ഐ എസും ഹൂതികളും ഇസ്ലാമിക വിരുദ്ധരെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി

Posted on: September 23, 2015 8:20 pm | Last updated: September 23, 2015 at 8:33 pm

Arafa

മക്ക: ഐ എസു ഹൂതികളും ഇസ്ലാമികളും ഇസ്ലാമിക വിരുദ്ധരാണെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള പറഞ്ഞു. അറഫ സംഗമത്തില്‍ സമ്മേളിച്ച ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖലീഫമാരായ അബൂബക്കറിനേയും ഉമറിനേയും തള്ളിപ്പറഞ്ഞവരുടെ പിന്‍മുറക്കാരാണ് ഇത്തരം ചിന്തകള്‍ക്ക് പിന്നിലുള്ളത്. നവനൂറ്റാണ്ടിലെ ഖവാരിജുകളേയും അവാന്തര വിഭാഗങ്ങളേയും തിരിച്ചറിയണം. മതതീവ്രവാദം ഇല്ലാതാക്കാന്‍ ഓരോ മുസ്ലിമും തന്റെ കടമ നിര്‍വഹിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

പാപമോചന പ്രാര്‍ഥനകളുമായി ജനലക്ഷങ്ങളാണ് അറഫയില്‍ സംഗമിച്ചത്.
ഇനിയുള്ള നാല് നാളുകള്‍ മിനാ തമ്പുകളെ കേന്ദ്രീകരിച്ചാണ് ഹാജിമാരുടെ ജീവിതം. ഖുര്‍ആന്‍ പാരായണവും നിസ്‌കാരവും പ്രാര്‍ഥനകളുമായി തീര്‍ഥാടകര്‍ അവിടെ കഴിച്ചുകൂട്ടും. ജംറകളിലെ കല്ലേറും മറ്റും ഈ ദിവസങ്ങളിലാണ് നടക്കുക.