ഇന്ത്യ- യു എസ് ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നുവെന്ന് ജോണ്‍ കെറി

Posted on: September 22, 2015 8:34 pm | Last updated: September 22, 2015 at 8:34 pm

SUSHAMA WITH JHONE KERRYന്യൂഡല്‍ഹി: ഇന്ത്യയും യു എസും തമ്മിലുളള സാമ്പത്തിക സഹകരണം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയാണെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു എസ് സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന ഇന്ത്യ – യു എസ് സംഭാഷണത്തിലാണ് കെറി ഇക്കാരയം പറഞ്ഞത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നതിന്റെ ഗുണം രണ്ട് രാജ്യങ്ങള്‍ക്കും ലഭിക്കുമെന്നും ജോണ്‍ കെറി പറഞ്ഞു.

ഇന്ത്യ – യു എസ് ബന്ധം ശക്തിപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും വ്യക്തമാക്കി. ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരണത്തിനുള്ള പാതയിലാണെന്നും അവര്‍ പറഞ്ഞു.