Connect with us

Ongoing News

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്താല്‍ ഇനി പണി കിട്ടും

Published

|

Last Updated

ന്യൂഡല്‍ഹി: വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണമെന്ന് നിബന്ധന വെക്കുന്ന പുതിയ നിയമം വരുന്നു. പോലീസോ സര്‍ക്കാറോ സന്ദേശം കാണിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ ബാധ്യസ്ഥരുമാണ്. കേന്ദ്ര ഇലക്ടോണിക്‌സ് ആന്‍ഡ് ഐ ടി വകുപ്പ് പുറത്തിറക്കിയ കരട് നയത്തിലാണ് ഈ നിര്‍ദേശമുള്ളത്.

വാട്‌സ്ആപ്പ് മെസേജുകള്‍ എന്‍ക്രിപ്റ്റഡ് രൂപത്തിലായതിനാല്‍ സെര്‍വറില്‍ കയറി പരിശോധിച്ചാലും വായിക്കാനോ ഡിക്കോഡ് ചെയ്യാനും സാധിക്കില്ല. ഈ പരിമിതി മറിക്കടക്കുന്ന നിര്‍ദ്ദേശങ്ങളാണ് നാഷണല്‍ എന്‍ക്രിപ്ഷന്‍ പൊളിസിയില്‍ മുന്നോട്ടു വച്ചിരിക്കുന്നത്. നിലവില്‍ എന്‍ഡ് ടു എന്‍ഡ് രീതിയിലാണ് വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം. അയക്കുന്ന സന്ദേശം സ്വീകരിക്കുന്ന ആളിനും അയക്കുന്ന ആളിനും മാത്രമേ കാണാന്‍ സാധിക്കുകയുളളു. ഈ രീതിയില്‍ മാറ്റം വരുത്താന്‍ കമ്പനിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചേക്കും.

2000ലെ ഐ ടി നിയമത്തിലെ 84എ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കരട് നയം രൂപീകരിച്ചത്. വ്യക്തികള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവ നയത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ ഉന്നത സര്‍ക്കാര്‍ സംവിധാനങ്ങള്‍, പ്രതിരോധ സംവിധാനം എന്നിവ നയത്തിന്റെ പരിധിയില്‍ വരില്ല.

---- facebook comment plugin here -----

Latest