ഇന്ത്യയില്‍ മതേതരത്വം അപ്രസക്തമെന്ന് ആര്‍ എസ് എസ്

Posted on: September 21, 2015 8:39 pm | Last updated: September 23, 2015 at 10:42 pm

rssചെന്നൈ: ഇന്ത്യയില്‍ മതേതരത്വം എന്ന ആശയം അപ്രസക്തമാണെന്ന് ആര്‍ എസ് എസ്. മതാധിപത്യമുള്ള യൂറോപ്പില്‍ നിന്നുണ്ടായ ആശയമാണ് മതേതരത്വം. എന്നാല്‍ ഒരു മതത്തിനും പ്രാധാന്യമില്ലാതെ എല്ലാ മതക്കാരേയും തുല്യമായി കാണുന്ന ഇന്ത്യയില്‍ ഈ ആശയം അപ്രസക്തമാണെന്ന് ആര്‍ എസ് എസ് പബ്ലിസിറ്റി വിഭാഗം മേധാവി മന്‍മോഹന്‍ വൈദ്യ പറഞ്ഞു.