ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ശ്രമം: കോടിയേരി

Posted on: September 21, 2015 11:23 am | Last updated: September 23, 2015 at 11:13 pm

kodiyeriചെമ്പഴന്തി: ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമൂഹത്തെ പിറകോട്ട് നയിക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഗുരുതത്വങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയാണ്. മതത്തിന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സ്വന്തം മതത്തിനുനേരെ തിരിയുമെന്നും കോടിയേരി പറഞ്ഞു.

ശ്രീനാരായണ ഗുരു പ്രത്യേക സമുദായത്തിന്റേയോ കാലഘട്ടത്തിന്റേയോ ഗുരുവല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.