Connect with us

National

മോദിയുടേത് 'ടെയ്ക്ക് ഇന്‍ ഇന്ത്യ' യാണെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്നത് “മെയ്ക്ക് ഇന്‍ ഇന്ത്യയല്ല” മോദിയുടെ “ടെയ്ക്ക് ഇന്‍ ഇന്ത്യയാണെന്ന”് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷക വിരുദ്ധമായ ഭൂമിയേറ്റെടുക്കല്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാറിന് പറ്റാതിരുന്നത് കോണ്‍ഗ്രസിന്റേയും രാജ്യത്തിന്റേയും വിജയമാണെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹി രാം ലീല മൈതാനിയില്‍ നടന്ന കിസാന്‍ മസ്ദൂര്‍ സമ്മാന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ വ്യവസായികളില്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. രാജ്യത്തെ യുവാക്കളില്‍ ഭൂരിഭാഗവും തൊഴിലില്ലാത്തവരാണെന്നും ഇവര്‍ക്കായി മോദി നല്‍കിയ വാഗ്ദാനങ്ങള്‍ എവിടെ എന്നും സോണിയ ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 72,000 കോടി രൂപയുടെ കര്‍ഷക ലോണ്‍ എഴുതിത്തള്ളി. എന്നാല്‍ മോദി സര്‍ക്കാറിന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ല. അതേസമയം, 40,000 കോടി രൂപയുടെ നികുതി ഇളവാണ് മോദി സര്‍ക്കാര്‍ വിദേശ നിക്ഷേപകര്‍ക്ക് നല്‍കിയതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് വിദേശ യാത്രകള്‍ നടത്താനേ സമയമുള്ളൂവെന്നും സോണിയ പറഞ്ഞു.