ബംഗ്ലാദേശിനെ 75 റണ്‍സിന് തകര്‍ത്ത് ഇന്ത്യ എക്ക് പരമ്പര

Posted on: September 20, 2015 6:28 pm | Last updated: September 20, 2015 at 11:45 pm

rainaബെംഗളൂരു: ബംഗ്ലാദേശ് എ ടീമിനെ 75 റണ്‍സിന് തോല്‍പിച്ച് അനൗദ്യോഗിക ഏകദിന പരമ്പര ഇന്ത്യ എ ടീം സ്വന്തമാക്കി. മഴ വില്ലനായ മല്‍സരത്തില്‍ ഡക്കവര്‍ത്ത് ലൂയീസ് നിയമപ്രകാരമാണ് ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റുചെയ്ത് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്ത ഇന്ത്യ എ്‌ക്കെതിരെ 32 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എടുക്കാനെ ബംഗ്ലാദേശിനായുള്ളൂ.

മഴയെത്തുടര്‍ന്ന് ബംഗ്ലദേശിന്റെ വിജയലക്ഷ്യം ആദ്യം 46 ഓവറില്‍ 290 ആയും പിന്നീട് 32 ഓവറില്‍ 217 ആയും പുനര്‍നിശ്ചയിച്ചിരുന്നു. ആദ്യ മല്‍സരവും വിജയിച്ചിരുന്ന ഇന്ത്യ 21നാണ് പരമ്പര സ്വന്തമാക്കിയത്.