പാര്‍ട്ടി പുനഃസംഘടനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വി എം സുധീരന്‍

Posted on: September 20, 2015 5:25 pm | Last updated: September 20, 2015 at 11:45 pm

VM-SUDHEERAN-308x192ന്യൂഡല്‍ഹി: പാര്‍ട്ടി പുനഃസംഘടനയില്‍ പിന്നോട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.

പുനഃസംഘടന നിര്‍ത്തിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. സോണിയയും രാഹുലുമായുള്ള കൂടിക്കാഴ്ച്ചയില്‍ തൃപ്തനാണ്. പുനഃസംഘടന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കില്ല. ഇത് ആരും വാശിയോ നിര്‍ബന്ധമോ ആയി കാണില്ലെന്നാണ് കരുതുന്നതെന്നും സുധീരന്‍ പറഞ്ഞു.