ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

Posted on: September 19, 2015 6:31 pm | Last updated: September 19, 2015 at 11:40 pm

mobile internetഗാന്ധിനഗര്‍: ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. പട്ടേല്‍ സംവരണത്തിനായി ഗുജറാത്തില്‍ പ്രക്ഷോഭം നയിക്കുന്ന ഹര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിരോധനം വന്നത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഡി ജി പി പി സി ഥാക്കൂര്‍ പറഞ്ഞു. അപവാദപ്രചരണം തടയുന്നതിനാണ് നിരോധനമെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച്ച ഉച്ച മുതല്‍ ഞായറാഴ്ച്ച ഉച്ചവരെയാണ് നിരോധനം.

ALSO READ  രാജ്യസഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ മൂന്ന് സീറ്റുകള്‍ നേടി ബി ജെ പി, കോണ്‍ഗ്രസ് ഒന്നിലൊതുങ്ങി