കന്യാസ്ത്രീയുടെ മരണം: കോട്ടയം സ്വദേശി മാഹിയില്‍ പിടിയില്‍

Posted on: September 18, 2015 7:16 pm | Last updated: September 19, 2015 at 12:01 am

sister Amalaകണ്ണൂര്‍: പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീ കിടപ്പുമുറിയില്‍ തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ കോട്ടയം സ്വദേശി മാഹിയില്‍ പിടിയിലായി. കോട്ടയം സ്വദേശി നാസറാണ് പിടിയിലായത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ താന്‍ കോട്ടയത്ത് കന്യാസ്ത്രീയെ കൊലപ്പെടുത്തിയതിന് ശേഷം ഒളിച്ചുകടന്നതാണെന്ന് ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു.

അതേസമയം ഇയാള്‍ പറയുന്ന മൊഴികള്‍ പരസ്പര വിരുദ്ധമായതിനാല്‍ ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതിനിടെ മഠത്തില്‍ രണ്ട് ദിവസം മുമ്പ് മറ്റൊരു കന്യാസ്ത്രീക്ക് നേരെയും അക്രമണമുണ്ടായെന്ന് പോലീസ് സ്ഥിരീകരിച്ചു. 72 വയസ്സുള്ള കന്യാസ്ത്രീ ഉറങ്ങുന്നതിനിടെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.