തെരുവ് നായ്ക്കളെ കൊല്ലുന്നതിന് സ്റ്റേ ഇല്ല: സുപ്രീംകോടതി

Posted on: September 18, 2015 2:22 pm | Last updated: September 19, 2015 at 12:01 am
SHARE

supreme-court-indiaന്യൂഡല്‍ഹി: തെരുവ് നായ്ക്കളെ കൊല്ലുന്നതിന് സ്‌റ്റേ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ വകുപ്പ് നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രസ്താവന. തെരുവ്‌നായ്ക്കളെ കൊല്ലാമെന്ന് 2006ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് മൃഗസംരക്ഷണ വകുപ്പ് ഹരജി നല്‍കിയത്. തെരുവ് നായ്ക്കള്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.