ഫേസ്ബുക്ക് പോസ്റ്റിട്ട് സി പി ഐ ജില്ലാ സെക്രട്ടറിക്കെതിരെ വധഭീഷണി

Posted on: September 17, 2015 11:28 am | Last updated: September 17, 2015 at 11:28 am

പാലക്കാട്: ഗോവധ നിരോധനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജിനെതിരെ വധഭീഷണി.
11ന് വൈകിട്ട് 7.15നായിരുന്നു സുരേഷ്‌രാജ് കൊട്ടാരപ്പട്ട് എന്ന് ഫേസ്ബുക്ക് അക്കൗണ്ടില്‍ “”പശുവിനെ മാതാവും ദൈവവുമായി കാണാനുള്ള ചിലരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതുപോലെ പശു ഇറച്ചി ‘ക്ഷിക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്യത്തെ അംഗീകരിക്കണം’ എന്ന പോസ്റ്റ്.
നൂറോളം ലൈക്കുകളും കമന്റുകളും ഇതിന് ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് പാലക്കാട് ചന്ദ്രനഗര്‍ പോസ്റ്റോഫീസ് പരിധിയില്‍ പോസ്റ്റ് ചെയ്ത ഭീഷണികത്ത് ജില്ലാ കമ്മിറ്റി ഓഫീസില്‍ ലഭിച്ചതെന്ന് സുരേഷ്‌രാജ് പറഞ്ഞു. “പശുവിനെ ദൈവമായി കാണുന്ന ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം……….. എന്നു തുടങ്ങുന്ന ഭീഷണി കത്തില്‍ ……—കഴുത്തിനു മുകളില്‍ ശിരസ് കാണില്ല. ഓര്‍മ്മിച്ചിരിക്കട്ടെ. – ഹിന്ദു ഐക്യവേദി..’ എന്നാണ് കത്ത് അവസാനിക്കുന്നത്.
ഭീഷണികത്തും പരാതിയും ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചു.