എസ് എസ് എഫ് ക്യാമ്പസ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു

Posted on: September 17, 2015 12:35 am | Last updated: September 17, 2015 at 12:35 am
01
എസ് എസ് എഫ് ക്യാമ്പസ് ക്യാമ്പയിനിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം എം അബ്ദുല്‍ മജീദ് നിര്‍വഹിക്കുന്നു

തളിപ്പറമ്പ്: നവ ലോകത്തിനായ് കൈ കോര്‍ക്കാം പ്രമേയത്തില്‍ എസ് എസ് എഫ് ക്യാമ്പസ് ക്യാമ്പയിനിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് നിര്‍വഹിച്ചു. സംസ്ഥാന ക്യാമ്പസ് സമിതിഅംഗം ഫൈളുറഹ്മാന്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ അബ്ദുറശീദ് നരിക്കോട്, ജില്ലാ പ്രസിഡന്റ് റഫീഖ് അമാനി, ടി വി അനസ്, അബൂട്ടി മാസ്റ്റര്‍, യഹ്‌യ ഇരിണാവ്, മുഹമ്മദ് കുഞ്ഞി അമാനി സംബന്ധിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും 20നകം അംഗത്വവിതരണം പൂര്‍ത്തിയാക്കും. ക്യാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണം, കൊളാഷ് പ്രദര്‍ശനം, വിദ്യാര്‍ഥി സമ്പര്‍ക്കം, പ്രമേയ പ്രഭാഷണം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.