മഅ്ദനിക്കെതിരെയുള്ള പോലീസിന്റെ കള്ളക്കഥ പൊളിയുന്നു: പി ഡി പി

Posted on: September 17, 2015 12:33 am | Last updated: September 17, 2015 at 12:33 am

abdunnasar madaniകോഴിക്കോട്: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സ്‌ഫോടനക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയും ജാമ്യമോ ചികത്സയോ ലഭ്യമാക്കാതെ ജയിലില്‍ അടക്കുകയും ചെയ്തവര്‍ക്കുള്ള തിരിച്ചടിയാണ് ബെംഗളൂരു കേസിലെ സുപ്രധാന സാക്ഷി പ്രത്യേക കോടതിയില്‍ യാഥാര്‍ഥ്യം പറഞ്ഞതിലൂടെ സംഭവിച്ചതെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. മഅ്ദനിക്കെതിരെ കര്‍ണാടക പോലീസ് കെട്ടിച്ചമച്ച കള്ളകഥകള്‍ കേസിലെ സുപ്രധാന സാക്ഷികള്‍ യാഥാര്‍ഥ്യം കോടതിക്ക് മുന്നില്‍ പറയുക വഴി ഒന്നൊന്നായി പൊളിയുകയാണ്. നിരവധി സാക്ഷികള്‍ പരപ്രേരണ കൂടാതെ പ്രത്യേക കോടതിയില്‍ സത്യം പറയുകയാണ്. കേരള സര്‍ക്കാറിന്റെ ബി കാറ്റഗറി സുരക്ഷസംവിധാനത്തില്‍ ഉണ്ടായിരുന്ന താന്‍ കുടകില്‍ പോയിട്ടില്ല എന്നുള്ളത് സംസ്ഥാന പോലിസിന്റെ രേഖകള്‍ ചൂണ്ടിക്കാണ്ടി അറസ്റ്റിന് മുമ്പേ മഅ്ദനി നിഷേധിച്ചിരുന്നതാണെന്ന് രി ഡി പി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.